പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്ക് രാത്രികാല സര്‍വീസുകള്‍ ഇല്ല : അയ്യപ്പ ഭക്തരുടെ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്ക് രാത്രികാല സര്‍വീസുകള്‍ ആരംഭിക്കണമെന്ന അയ്യപ്പ ഭക്തരുടെ ആവശ്യത്തിന് ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. കെ.എസ്.ആര്‍.റ്റി.സി പത്തനംതിട്ട ഡിപ്പോ അയ്യപ്പ ഭക്തരോട് തികഞ്ഞ അവഗണനയാണ്  കാണിക്കുന്നതെന്നും തീര്‍ഥാടകര്‍ പറയുന്നു. വിഷു ദിനത്തില്‍ ശബരിമല ദര്‍ശനം നടത്തുവാന്‍ പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്റില്‍ എത്തിയ അയ്യപ്പ ഭക്തര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പമ്പ ബസ്‌ ലഭിക്കാതെ വന്നതോടെ സ്റ്റേഷന്‍ മാസ്റ്ററെ ഉപരോധിച്ചിരുന്നു. സീസണ്‍ സമയങ്ങളില്‍ പോലും അയ്യപ്പ ഭക്തര്‍ക്ക് പത്തനംതിട്ട – പമ്പ ബസ്‌ ലഭിക്കാതെ വരുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഡിപ്പോയില്‍ ബസ് ഉണ്ടെങ്കിലും രാത്രി സമയങ്ങളില്‍ ഈ ബസുകള്‍ പമ്പയ്ക്ക് അയക്കാന്‍ ഡിപ്പോ അധികൃതര്‍ തയ്യാറാകുന്നില്ല. കൊച്ചു കുഞ്ഞുങ്ങളും പ്രായമായവരുമുള്‍പ്പെടെയുള്ള സംഘങ്ങള്‍ ആണ് പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയില്‍ എത്തി പമ്പയിലേക്ക് പോകുന്നത്. ആളുകള്‍ക്ക് യാത്രചെയ്യാന്‍ ആവശ്യമായ ബസുകള്‍ വിട്ടുനല്കുവാന്‍ ഡിപ്പോ അധികാരികള്‍ തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നത്‌. ഇത് കെ.എസ്.ആര്‍.റ്റി.സി ജീവനക്കാരും അയ്യപ്പ ഭക്തരും തമ്മിലുള്ള കലഹത്തിനും വഴിയൊരുക്കുന്നു. സീസണ്‍ സമയങ്ങളില്‍ പത്തനംതിട്ട ഡിപ്പോയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് പമ്പ സര്‍വീസില്‍ നിന്നുമാണ്.  എന്നിട്ടും ആവശ്യമായ സര്‍വീസ് അനുവദിക്കുവാനും ഇത് പരാതികളില്ലാതെ നടത്തുവാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.

മാത്രമല്ല അയ്യപ്പ ഭക്തരെ ബസിനുള്ളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്ന സംഭവങ്ങളും പതിവാണ്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നൂറുകണക്കിന് അയ്യപ്പന്മാരാണ് പത്തനംതിട്ട ഡിപ്പോയില്‍ എത്തി പമ്പയ്ക്ക് പോകുന്നത്. ഇവര്‍ക്ക് മതിയായ യാത്രാസൗകര്യം ഒരുക്കുവാന്‍ അധികാരികള്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടതുണ്ട്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് ജി. സുകുമാരൻ നായർ

0
പെരുന്ന: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ്...

‘നിലവിലെ സാഹചര്യങ്ങളിൽ അസ്വസ്ഥൻ’ ; ജന്തർമന്ദറിലെ സമരക്കാരെ പിന്തുണച്ച് ശശി തരൂർ

0
ന്യൂഡൽഹി : രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി...

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. കുപ്പിച്ചില്ല് കൊണ്ട് കൈയ്യില്‍...

ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്

0
കൊച്ചി: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി...