നിതിൻ രാജിന്റെ മരണം : എം കെ റാമിനെ കോളേജിൽനിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ജാതി അധിക്ഷേപത്തെ തുടർന്ന് അഞ്ചരക്കണ്ടി ‍ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം കെ റാമിനെ കോളജിൽ നിന്നും പുറത്തക്കി. റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രം​ഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. നിതിന്റെ മരണത്തിൽ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവിൽ കഴിയുകയാണ് ഇയാൾ. അധ്യാപകനെതിരെ വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോളേജിൽ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നാലെയാണ് നടപടി ഉണ്ടായത്.

റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. ഡോ. റാമിനെതിരെ കോളേജിലെ മുന്നൂറോളം വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. നിറത്തിന്റെ പേരിൽ വിദ്യാർത്ഥികളെ വേർതിരിക്കുമെന്നും ജാതിയും മതവും ചോദിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. പട്ടികജാതി – വർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....