26 ദിവസത്തിനുള്ളിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കുമെന്ന് കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. 26 ദിവസത്തിനുള്ളിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കുമെന്ന് വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കെ.സി വേണുഗോപാലിന്‍റെ പ്രതികരണം. പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ സാധാരണയിൽ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചത്. സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും കെ സി വ്യക്തമാക്കി.

അമ്പലപ്പുഴ സീറ്റിൽ വൈകാതെ തന്നെ തീരുമാനമെടുക്കും. കണ്ണൂരിലെ സീറ്റിന്‍റെ കാര്യത്തിൽ അതൃപ്തി പ്രകടമാക്കിയ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ സുധാകരനുമായി സംസാരിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. മുസ്ലിം ലീഗുമായി ഒരു പ്രശ്‌നവുമില്ല. സീറ്റ് ധാരണയിൽ അവസാനവട്ട മിനുക്ക് പണിയാണ് നടക്കുന്നത്. എം പിമാർ മൽസരിക്കുമോ എന്നതിനും വൈകാതെ ഉത്തരമുണ്ടാകുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....