തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള പതിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പിണറായി സര്‍ക്കാര്‍ കേരളത്തിലെ ചെറുപ്പക്കാരുടെ കണ്ണീരില്‍ മുങ്ങിമരിക്കും. കര്‍ഷകരോടുള്ള മോദിയുടെ സമീപനമാണ് ഉദ്യോഗാര്‍ഥികളോട് പിണറായിക്കെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
വിജയസാധ്യതയുള്ള പ്രവര്‍ത്തകനെങ്കില്‍ ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ഥിയാക്കും. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. യുവാക്കള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ഥിപ്പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യമുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ തയാറെടുക്കുന്നവര്‍ താന്‍ മല്‍സരിച്ചാല്‍ ജയിക്കുമോയെന്നു സ്വയം വിലയിരുത്തണം. സ്ഥാനാര്‍ഥിയായി പരിഗണിക്കാത്ത മുതിര്‍ന്ന നേതാക്കളെ അക്കാര്യം കേരളത്തിലെ നേതൃത്വം നേരത്തെ ബോധ്യപ്പെടുത്തണം. നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.