മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചുവെന്ന് കെ സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുനമ്പം വിഷയം വഷളാക്കിയത് സര്‍ക്കാരെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. സര്‍ക്കാരിന് നേരത്തെ പ്രശ്‌നം പരിഹരിക്കാന്‍ ആകുമായിരുന്നുവെന്നും ഇപ്പോഴത്തെ ചര്‍ച്ച നേരത്തെ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാണക്കാട് തങ്ങളെ അധിക്ഷേപിക്കുന്നത് ബിജെപിയെ സഹായിക്കാനെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പാണക്കാട് സാദിഖലി തങ്ങളെയാണ് ആക്രമിച്ചിരിക്കുന്നത്. മുനമ്പം വിഷയത്തില്‍ പാണക്കാട് തങ്ങളെ അഭിനന്ദിക്കുമെന്നാണ് കരുതിയത്. എത്ര നിന്ദ്യമായ ഭാഷയിലാണ് മുഖ്യമന്ത്രി തങ്ങളെ വിമര്‍ശിച്ചത്. ഇത് ബോധപൂര്‍വം ചെയ്യുന്നതല്ലേ ? ബിജെപിയുടെ വര്‍ഗീയതയെ ഫണം വിരിച്ച് ആടാന്‍ അനുവദിക്കുകയല്ലേ ചെയ്യുന്നത് – അദ്ദേഹം ചോദിച്ചു.

സന്ദീപ് വാര്യരെ പാര്‍ട്ടിയിലെടുത്തത് എഐസിസിയുടെ അനുമതിയോടെയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സന്ദീപ് വാര്യരുടെ പശ്ചാത്തലം ഇനി പ്രസക്തമല്ല. അദ്ദേഹം പഴയ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു കഴിഞ്ഞു. സന്ദീപ് വാര്യരെ എടുത്തത് പാര്‍ട്ടിയുടെ തീരുമാനം. ഇതേപ്പറ്റി പാര്‍ട്ടിയിലുള്ളത് ചെറിയ പ്രശ്‌നങ്ങള്‍ മാത്രം. കോണ്‍ഗ്രസ് ജനാധിപത്യത്തിലെ സൗന്ദര്യമായി അതിനെ കാണുന്നു – കെ സി വേണുഗോപാല്‍ പറഞ്ഞു. എസ്ഡിപിഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎംകാര്‍ വോട്ട് ചെയ്താലും വേണ്ടെന്നു പറയില്ലെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...