Wednesday, July 2, 2025 7:15 am

പ്രധാനമന്ത്രിക്ക് ഭരണഘടനയോട് ആത്മാർത്ഥതയുണ്ടെന്ന് ജനം വിശ്വസിക്കാൻ ഇടയില്ലെന്ന് കെസി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഭരണഘടനയെ നിരാകരിച്ച രാഷ്ട്രീയ ഗുരുക്കന്മാരുടെ ശിഷ്യനായ പ്രധാനമന്ത്രിക്ക് ഭരണഘടനയോട് ആത്മാർത്ഥതയുണ്ടെന്ന് ജനം വിശ്വസിക്കാൻ ഇടയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഭരണഘടനയോട് ഒരു കൂറുമില്ല. എത്ര പ്രസംഗങ്ങൾ നടത്തിയാലും അദ്ദേഹത്തിന്റെ കാപട്യങ്ങൾ ജനത്തിന് ബോധ്യമാകും. ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ലോക്സഭയിലെ ചർച്ചകളിൽ കോൺഗ്രസിനെക്കുറിച്ചുള്ള തന്റെ പഴയ വാദമുഖങ്ങൾ വീണ്ടും കൊണ്ടുവരാനായിരുന്നു പ്രധാനമന്ത്രിക്ക് താൽപ്പര്യം. ഇന്ത്യൻ ജനത നേരിടുന്ന അനീതിക്കും അസമത്വത്തിനും എതിരെയുള്ള ഉത്തരങ്ങളാണ് പൊതുജനം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചത്. അദാനി നടത്തിയ വൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കൊന്നും മോദിക്ക് ഉത്തരമില്ല. ബിജെപി ഭരണത്തിൽ രാജ്യത്ത് നടക്കുന്ന കടുത്ത ജാതി-മത വേർതിരിവുകൾ വ്യക്തമാക്കുന്ന സംഭവങ്ങൾ സംബന്ധിച്ചൊന്നും മോദിക്ക് മറുപടിയില്ലാത്തത് നിർഭാഗ്യകരമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൃഷ്ണ രാജ സാഗർ അണക്കെട്ട് 93 വർഷത്തിനിടെ ആദ്യമായി പൂർണ ശേഷിയായ 124.80 അടിയിലെത്തി

0
മാണ്ഡ്യ : മാണ്ഡ്യ ജില്ലയുടെ ജീവനാഡിയായ കൃഷ്ണ രാജ സാഗർ (കെആർഎസ്)...

ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച് ഭാര്യ

0
റാഞ്ചി : ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച്...

ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി സുഖ ചികിത്സാ കാലം

0
തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആന ചികിത്സ വിദഗ്ദ്ധരായ...

കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ...

0
കൊച്ചി : ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ...