Wednesday, July 2, 2025 5:42 am

മലപ്പുറം നിലമ്പൂരിൽ മൂന്ന് പേരെ കടിച്ച തെരുവു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ മൂന്ന് പേരെ കടിച്ച തെരുവു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. കഴി‌‌ഞ്ഞ ബുധനാഴ്ച്ച തെരുവു നായയുടെ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇതേ തുടർന്ന് ഇ.ആർ.എഫ് സംഘം പിടിച്ച നായ ചത്തിരുന്നു. പോസ്റ്റ്മോർട്ടത്തിൽ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു.

ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. ആദ്യം രണ്ട് സ്ത്രീകളെ കടിച്ച നായ അവരുടെ വസ്ത്രവും കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. മൊത്തം 18 പേരെ നായ ആക്രമിച്ചു. ഇവരെല്ലാം ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...