അഞ്ച് സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുൽ ഗാന്ധിക്ക് ; കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : അഞ്ച് സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുൽ ഗാന്ധിക്ക് തന്നെയെന്ന് കെ.സി.വേണുഗോപാൽ. ഉചിതമായ സമയത്ത് രാഹുൽ പ്രചരണത്തിനെത്തും. രാഹുലിന്റെ വിദേശയാത്ര അനാവശ്യവിവാദമാണെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഉത്തർപ്രദേശിൽ മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനം കോൺഗ്രസ് നടത്തുന്നുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ ശക്തമായ നേതൃത്വം യു.പിയിലുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ബി.ജെ.പി ഇതര കക്ഷികളുമായുള്ള സഖ്യസാധ്യതകൾ തുറന്നു കിടക്കുകയാണെങ്കിലും ആർക്കും കീഴടങ്ങിക്കൊണ്ടുള്ള സഖ്യമില്ലെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. പഞ്ചാബിൽ പ്രധാനമന്ത്രി സുരക്ഷ വീഴ്ചയെ രാഷ്ട്രീയവത്കരിച്ചത് ജനങ്ങൾ തിരിച്ചറിയുമെന്നും ഗോവയിലെ പാഠം ഉൾക്കൊണ്ടുകൊണ്ടായിരിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയമെന്നും കെ.സിവേണുഗോപാൽ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...