പ്രവാസികളോട് സർക്കാരുകൾ കാണിക്കുന്ന അവഗണന തുടരാൻ അനുവദിക്കുകയില്ല ; കെ ഇ അബ്ദുറഹ്മാൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്രവാസികളോട് കേന്ദ്ര കേരള സർക്കാരുകൾ കാണിക്കുന്ന അവഗണനക്കെതിരെ പ്രവാസി ലീഗ് നടത്തിയ അവകാശ സമരം താക്കീതായി. റെയിൽവെയിൽ മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, പ്രവാസി പുനരധിവാസം ഉറപ്പാക്കുക, പ്രവാസി കുടിയേറ്റ നിയമം നടപ്പിലാക്കുക, തിരിച്ചു വന്ന പ്രവാസികൾക്ക് ദേശീയ തലത്തിൽ ആരോഗ്യ പദ്ധതി നടപ്പിലാക്കുക, അറുപത് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷനടക്കമുള്ള ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസിന് മുമ്പിൽ നടന്ന സമരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ ഇ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രവാസികളൊട് കേന്ദ്ര കേരള സർക്കാരുകൾ കാണിക്കുന്ന അനീതി പൊറുക്കാനാവാത്തതാണെന്നും പ്രവാസികൾ നമ്മുടെ രാഷ്ട്രത്തിന്റെ വികസന മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചവരാണന്നും അവർ തികഞ്ഞ അവഗണനയും അനീതിയും നേരിടുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സജീർ പേഴും പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി എം ഹമീദ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, പ്രവാസിലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. കെ.മുഹമ്മദ്, ബഷീർ എംബ്രെയെൽ. ഇസ്മായിൽ ചീനി, ഷാഹുൽഹമീദ്, സമദ് മുത്തൂർ, അബ്ദുറഹ്മാൻ കുമ്മണ്ണൂർ, കമറുദ്ദീൻ, മജീദ്, അബ്ദുൽ കരീം ഇടത്തുണ്ടിയിൽ, മുഹമ്മദ് ഹനീഫ, അഡ്വ. അൻസലാഹ്, അബ്ദുൽ കരീം തെക്കേത്ത്, എ. സഗീർ.ഹനീഫ, കെ പി നൗഷാദ്, നൈസാം, രാജ, എം എച്ച് ഷാജി, സിറാജ് പുത്തൻവീട് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....