കീം പ്രവേശനം ; എൻജിനീയറിങ് കോളേജുകളിലെ പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കീം പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയുള്ള എൻജിനീയറിംഗ് കോളേജുകളിലെ പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള തീയതി ഇന്ന് അവസാനിക്കും. വൈകിട്ട് 4 വരെയാണ് ഓപ്ഷൻ നൽകാനുള്ള സമയം. പുതിയ കോഴ്സുകൾക്ക് ഫോട്ടോ അംഗീകാരം നൽകിയതിനാൽ ആഗസ്റ്റ് രണ്ടിലേക്ക് ഓപ്ഷൻ നൽകാനുള്ള തീയതി നീട്ടാൻ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. അത് പുതിയ കോഴ്സുകൾക്ക് മാത്രമായിട്ടാണെന്നാണ് പ്രവേശന കമ്മീഷണർ അറിയിച്ചത്. സാധാരണ നിലയിൽ തന്നെ ആദ്യ അലോട്ട്മെൻറുകൾ നടത്തും. പുതിയ പ്രോഗ്രാമുകൾക്ക് രണ്ട് അലോട്ട്മെൻറുകൾക്ക് ശേഷവും പുതുതായി അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ടാകും എന്നും പ്രവേശന കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

2025-ലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള (കീം-2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/ കമ്മ്യൂണിറ്റി സംവരണം/ ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിരുന്നു. നിശ്ചിത തീയതിക്കകം കാറ്റഗറി/ കമ്മ്യൂണിറ്റി/ നേറ്റിവിറ്റി/ വരുമാനം/ പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് അന്തിമ കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തികച്ചും തെറ്റ് ; വിശദീകരണവുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം

0
ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം...

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...