തിരുവനന്തപുരം : തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഒരു രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചത്തോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്ക.
മണക്കാട് സ്വദേശിയായ നാല്‍പ്പത്തേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മകന്‍ കോട്ടണ്‍ഹില്‍ സ്കൂളിലാണ് പരീക്ഷ എഴുതിയത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്കൂളിന് മുന്നില്‍ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവന്‍ രക്ഷിതാക്കളോടും ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ആശുപത്രിയിലെത്തണമെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ തലസ്ഥാനത്ത് കീം പരീക്ഷ നടത്തുന്നതില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വലിയ ആശങ്കയാണ് ഉയര്‍ത്തിയിരുന്നത്. പക്ഷെ സര്‍ക്കാര്‍ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുകയായിരുന്നു.
പൊഴിയൂരില്‍ നടത്തിയ റാന്‍ഡം പരിശോധനയിലാണ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിക്കൊപ്പം ഹാളില്‍ പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലേക്ക് മാറ്റി.