കോഴിക്കോട്: സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിംങ് വിഭാഗത്തിൽ മൂവാറ്റുപുഴ സ്വദേശിയായ ജോൺ ഷിനോജ് ഒന്നാം റാങ്ക് നേടി. ഹരികൃഷ്ണൻ ബൈജു രണ്ടാം റാങ്കും അക്ഷയ് ബിജു ബി.എൻ മൂന്നാം റാങ്കും നേടി. ഫാർമസി വിഭാഗത്തിൽ ആലപ്പുഴ സ്വദേശി അനഘ അനിൽ ഒന്നാം റാങ്ക് നേടി. കോട്ടയം സ്വദേശി ഋഷികേശ് രണ്ടാം റാങ്കും കരസ്ഥമാക്കി. എഞ്ചിനീയറിംങ് വിഭാഗത്തിൽ 86,549 പേർ പരീക്ഷ എഴുതിയതിൽ 76,230 പേർ യോഗ്യത നേടിയിട്ടുണ്ട്. 67505 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഫാർമസി വിഭാഗത്തിൽ 33,425 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 27,841 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിംങ് ആദ്യ പത്ത് റാങ്കുകാരിൽ ഒരു പെൺകുട്ടി മാത്രമാണ് ഇടം നേടിയിട്ടുള്ളത്. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് ഫല പ്രഖ്യാപനം നടത്തിയത്. എല്ലാവർക്കും നീതി കിട്ടാവുന്ന സ്റ്റാൻഡഡൈസേഷനാണ് സ്വീകരിച്ചതെന്ന് മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]