കൈയിലൊരു വടി കരുതിക്കൊള്ളൂ ; തിരുപ്പതി ക്ഷേത്രത്തിലെത്തുന്നവർക്ക് നിർദേശവുമായി അധികൃതർ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്ക് ദർശനത്തിനെത്തുന്ന ഭക്തർക്ക് പുതിയ നിർദേശവുമായി ക്ഷേത്രം അധികൃതർ. കഴിഞ്ഞയാഴ്ച ക്ഷേത്രത്തിലേക്കുള്ള വഴിയിൽ 6 വയസ്സുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് അധികൃതരുടെ നിർദേശം. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കാൻ ഓരോ ഭക്തർക്കും ഒരു വടി കരുതാനാണ് നിർദേശം. ക്ഷേത്രം അധികൃതർ തന്നെ വടി നൽകും. എല്ലാവർക്കും വീതം ഓരോ വടി നൽകനാണ് തീരുമാനമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർപേഴ്‌സൺ ബി കരുണാകർ റെഡ്ഡി പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് നേരെയുള്ള വന്യമൃ​ഗങ്ങളുടെ ആക്രമണം ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുകയാണ്.

കാൽനട പാതയിലൂടെ ക്ഷേത്രത്തിലേക്കുള്ള തീർഥാടകർ ഇനി മുതൽ നൂറുപേരടങ്ങുന്ന ബാച്ചുകളായി ഒരു സുരക്ഷാ ജീവനക്കാരന്റെ അകമ്പടിയോടെ പോകണമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളെ ആകർഷിക്കാതിരിക്കാൻ ഭക്തജനങ്ങളും റൂട്ടിലെ ഭക്ഷണശാലകളും മാലിന്യം തള്ളരുതെന്നും നിർദേശിച്ചിട്ടുണ്ട്. കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്നും ടിടിഡി ഉദ്യോഗസ്ഥൻ പറഞ്ഞു. ക്ഷേത്രം സംരക്ഷിത വനമേഖലയിലായതിനാൽ കാൽനടയാത്രക്കാരുടെ സംരക്ഷണത്തിനായി വേലി കെട്ടാനുള്ള അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...