നെടുമങ്ങാട്: വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പന നടത്തിയയാള്‍ അറസ്റ്റില്‍. ആര്യനാട് കോട്ടയ്ക്കകം ഹൗസിങ് ബോര്‍ഡ് കോളനിയില്‍ പൊട്ടന്‍ ബിജു എന്ന ബിജു കുമാര്‍ (44)നെയാണ് ആര്യനാട് എക്സൈസ് പിടികൂടിയത്.
ആര്യനാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. ശ്യാംകുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ബി.വിജയകുമാര്‍, പ്രിവന്റിവ് ഓഫിസര്‍ എന്‍. സതീഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എസ്.എസ്. സൂരജ്, വി.എസ്. സുജിത്, ജി.ആര്‍. ശ്രീകുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ അശ്വതി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. 1.600 കിലോഗ്രാം കഞ്ചാവ്, കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തി ചില്ലറയായി വില്‍ക്കാന്‍ കരുതിയിരുന്ന ഇലക്‌ട്രിക്കല്‍ ത്രാസ്, വില്‍പനയിലൂടെ ലഭിച്ച 3300 രൂപ എന്നിവ പിടിച്ചെടുത്തു.