കീഴ്വായ്പൂര് ശ്രീഭൂതനാഥവിലാസം ഹിന്ദുമത മഹാമണ്ഡല സമ്മേളനം ഫെബ്രുവരി ഒൻപതിന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കീഴ്വായ്പൂര് ശ്രീഭൂതനാഥവിലാസം ഹിന്ദുമത മഹാമണ്ഡലം സമ്മേളനം ഫെബ്രുവരി ഒൻപതിന് തുടങ്ങും. വൈകിട്ട് 6.30-ന് സ്വാമി സത്യാനന്ദ തീർഥപാദർ ഉദ്‌ഘാടനം ചെയ്യും. സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. സുധീർ ചൈതന്യ പ്രസംഗിക്കും. ഫെബ്രുവരി 10 വൈകിട്ട് ആറിന് നദീവന്ദനം നടക്കും. സ്വാമി ചിദാനന്ദഭാരതി സേവാനിധി ഉദ്‌ഘാടനം ചെയ്യും. ‌എൻ. പദ്മകുമാർ അധ്യക്ഷതവഹിക്കും. സ്വാമി സത് സ്വരൂപാനന്ദസരസ്വതി പ്രസംഗിക്കും. ശ്രുതി ശ്യാം പാലക്കാട്, വിദ്യാസാഗർ ഗുരുമൂർത്തി, എം.ഡി.ദിനേശ് കുമാർ, ഗോപാലകൃഷ്ണ വൈദിക് എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴിന് പ്രസംഗിക്കും. ഫെബ്രുവരി 14 വൈകിട്ട് ഏഴിന് കലാപരിപാടികൾ, 9.30-ന് അന്നദാനം എന്നിവ നടക്കും. 15 വൈകിട്ട് 5.30-ന് നാരായണീയ പാരായണം.

വൈകിട്ട് ഏഴിന് ശാരദാനന്ദ സരസ്വതി വനിതാസമ്മേളനം ഉദ്‌ഘാടനംചെയ്യും. എഴുമറ്റൂർ ഗീത മോഹൻ അധ്യക്ഷത വഹിക്കും. സമാപന ദിവസമായ ഫെബ്രുവരി 16 രാവിലെ ഒൻപതിന് ബാലസമ്മേളനം തുടങ്ങും. 12-ന് അരുൺ മോഹൻ ക്ലാസെടുക്കും. ഒന്നിന് സമൂഹസദ്യ തുടങ്ങും. വൈകിട്ട് ഏഴിന് ചേരുന്ന സമാപനയോഗം വാഴൂർ തീർഥപാദാശ്രമ സെക്രട്ടറി ഗീതാനന്ദ ഉദ്‌ഘാടനം ചെയ്യും. സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ അധ്യക്ഷത വഹിക്കും. സ്വാമി വേദാമൃതാനന്ദപുരി പ്രസംഗിക്കും. ഗാനമേള, അന്നദാനം എന്നിവയോടെ സമ്മേളനം സമാപിക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് എസ്.ബി. വേണുഗോപാൽ, എൻ. പദ്മകുമാർ, പി.ടി. മോഹനൻ, പി.ആർ. അരുൺ, രാജശേഖരക്കുറുപ്പ് എന്നിവർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...