കീഴ്വായ്പൂര് ഗവ:ആയുര്‍വേദ ആശുപത്രി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : 43 കോടി രൂപ ചിലവില്‍ അത്യാധുനിക രീതിയില്‍ മല്ലപ്പള്ളിയില്‍ താലൂക്ക് ആശുപത്രി നിര്‍മ്മിക്കുമെന്ന് മാത്യു.ടി.തോമസ് എം.എല്‍.എ പറഞ്ഞു. പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കീഴ്വായ്പൂര് ഗവ: ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

ആയിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ ആയിരം കോടിയും കടന്ന് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്. തിരുവല്ല – മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡ് പദ്ധതിയും ഉടന്‍ പൂര്‍ത്തിയാക്കും. കോവിഡ് മഹാമാരിയെ ചെറുക്കുവാന്‍ പൊതുപ്രവര്‍ത്തകരും ജനങ്ങളും ഒറ്റക്കെട്ടായാണു പ്രവര്‍ത്തിക്കുന്നത്. ഈ ഒരുമയാണ് നമ്മെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു നിലയുള്ള ആയുര്‍വേദ ആശുപത്രി കെട്ടിടം 1.40 കോടി രൂപ ചിലവിലാണു നിര്‍മ്മിച്ചിരിക്കുന്നത്. എം.എല്‍.എയുടെ 2018ലെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയിലാണു നിര്‍മ്മാണം. ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കുള്ള ഒന്നാം ഘട്ട നിര്‍മ്മാണമാണു പൂര്‍ത്തിയായത്. ഇരുനിലകളിലായി 6700 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഓഫീസ്, ഒ.പി റൂം, ഡോക്ടര്‍മാര്‍ക്കുള്ള പരിശോധനാ മുറി, നഴ്‌സ് മുറി, സ്റ്റോര്‍ റൂം, ഫാര്‍മസി പഞ്ചകര്‍മ്മ ചികിത്സാ മുറികള്‍, റിക്കോര്‍ഡ് റൂം, ഫിസിയോ തെറാപ്പി റൂം, രണ്ട് വാര്‍ഡുകള്‍, അടുക്കള, രോഗികളുടെ വിശ്രമസ്ഥലം, ഡൈനിംഗ് ഹാള്‍, ശുചിമുറികള്‍, എന്നിവയാണുള്ളത്. ഭിന്നശേഷി സൗഹൃദ കെട്ടിടം കൂടിയാണ് പുതിയ ആശുപത്രി.

മല്ലപ്പള്ളി പഞ്ചായത്തിന്റെ ശുചിത്വ പദവി പ്രഖ്യാപനവും എം.എല്‍.എ നിര്‍വഹിച്ചു. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റജി തോമസ്, എസ്.വി സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുകോശി പോള്‍, ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്വാഗതസംഘം കണ്‍വീനര്‍ ശ്രീലാല്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...