‘ഡൽഹി മോഡൽ അവതരിപ്പിക്കണം’ ; കേജ്‌രിവാളിനെ ക്ഷണിച്ച് സിംഗപ്പൂർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സിംഗപ്പൂരിൽ നടക്കുന്ന വേൾഡ് സിറ്റി കോണ്‍ ഫറൻസിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ക്ഷണം. സമ്മേളനത്തിൽ ‘ഡൽഹി മോഡൽ’ അവതരിപ്പിക്കാനും നഗരപ്രശ്നങ്ങളുടെ പരിഹാരത്തെക്കുറിച്ച് മറ്റ് നേതാക്കളുമായി ചർച്ച നടത്താനും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2, 3 തീയതികളിൽ സിംഗപ്പൂരിലാണ് സമ്മേളനം നടക്കുക. സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമണ്‍ വോങ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ഡൽഹി സെക്രട്ടറിയറ്റിൽ കൂടിക്കാഴ്ച നടത്തി.

“സമ്മേളനത്തിലേക്ക് എന്നെ ക്ഷണിച്ചതില്‍ സിംഗപ്പൂർ ഗവണ്‍മെന്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിപാടിയിൽ പങ്കെടുക്കാനും നേതാക്കളുമായി ആശയവിനിമയം നടത്താനും ഞാൻ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് ” കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹി റോഡ് പുനർനിർമ്മാണ പദ്ധതിയിലും തെരുവുകളുടെ പുനർനിർമ്മാണത്തിലും സിംഗപ്പൂർ സർക്കാർ പ്രത്യേക താൽപര്യം കാണിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ ഇവ നടപ്പാക്കാൻ ഡൽഹി സർക്കാരിന്റെ  സഹകരണവും ഹൈക്കമ്മീഷണർ അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...