ന്യൂഡല്‍ഹി : അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആറ് സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാകും പാര്‍ട്ടി മത്സരത്തിന് ഇറങ്ങുകയെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഒന്‍പതാമത് നാഷനല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഈ ആറുസംസ്ഥാനങ്ങളില്‍ നാലെണ്ണത്തില്‍ ബി.ജെ.പിയാണ് അധികാരത്തില്‍ ഉള്ളത് അവ പിടിച്ചടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡല്‍ഹിയില്‍ ജനുവരി 26ലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമങ്ങളില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.