നാവിക സേനയ്ക്ക് കെല്‍ട്രോണിന്റെ സോളാര്‍ വൈദ്യുതനിലയം ; ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നാവികസേനക്കായി കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് നിര്‍മ്മിച്ച സോളാര്‍ വൈദ്യുത നിലയം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ സ്ഥലത്താണ് രണ്ട് മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോര്‍ജ്ജ വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്. 5.2 എക്കര്‍ സ്ഥലത്തായി നിര്‍മ്മിച്ച പ്ലാന്റില്‍ 5418 സോളാര്‍ പാനലുകളും രണ്ട് 11 കെ.വി ട്രാന്‍സ്‌ഫോര്‍മറുകളും എച്ച്.ടി, എല്‍.ടി സംവിധാനങ്ങളും കെല്‍ട്രോണ്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

മന്ത്രി പി രാജീവിന്റെ കുറിപ്പ്:
ഇന്ത്യയുടെ നാവികസേനക്കായി കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് നിര്‍മ്മിച്ച സോളാര്‍ വൈദ്യുതനിലയം ഉദ്ഘാടനം ചെയ്തു. സേനയ്ക്ക് കീഴിലുള്ള ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ സ്ഥലത്താണ് 2 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോര്‍ജ്ജ വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്. സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി 15.2 കോടി രൂപയുടെ ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചത്. 5.2 എക്കര്‍ സ്ഥലത്തായി നിര്‍മ്മിച്ച പ്ലാന്റില്‍ 5418 സോളാര്‍ പാനലുകളും രണ്ട് 11 കെ.വി ട്രാന്‍സ്‌ഫോര്‍മറുകളും എച്ച്.ടി, എല്‍.ടി സംവിധാനങ്ങളും കെല്‍ട്രോണ്‍ സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഇതിനായി പ്രത്യേക പവര്‍ലൈനും സ്ഥാപിക്കുകയുണ്ടായി. പ്രവര്‍ത്തന നിരീക്ഷണത്തിനായി സ്‌കാഡാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കെല്‍ട്രോണ്‍ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം 25 ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...