കാലാവധി കഴിഞ്ഞ രേഖകളുമായി കറങ്ങി നടന്ന കെനിയൻ യുവതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കാലാവധി കഴിഞ്ഞ രേഖകളുമായി ഡൽഹിയിലും ബംഗളൂരുവിലും കറങ്ങി നടന്നിട്ടും പിടിക്കപ്പെട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് അനാശാസ്യത്തിലൂടെ പണം സമ്പാദിച്ചിരുന്ന ആഫ്രിക്കൻ സ്വദേശിനികൾ കൊച്ചിയിലെത്തിയത്. പക്ഷേ സിറ്റി പൊലീസ് ഒരുക്കിയ പഴുതടച്ച സുരക്ഷ മൂവരെയും കുടുക്കി. കൊച്ചിയെത്തി മണിക്കൂറുകൾക്കകം കെനിയൻ സ്വദേശിനികളായ ലിഡിയ അമോള ബിഷേന്ത (29), മേഴ്സി അകിനിയ ഒനിയാങ്കോ (26), വിക്കിയ ജോസഫൈൻ സോളൊളോ (33) എന്നിവരാണ് പിടിയിലായത്.ട്രെയിൻമാർഗം കൊച്ചിയിലെത്തിയ യുവതികൾ എറണാകുളം നോർത്തിലെ ഒരു ഹോട്ടലിൽ മുറിയെടുക്കാൻ പാസ്പോർട്ടിന്റെ ഫോട്ടോ കൈമാറി.

എന്നാൽ ഫോട്ടോയും ആളുകളും തമ്മിൽ പൊരുത്തമില്ലായിരുന്നു.വിദേശികൾ മുറിയെടുത്താൻ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്നാണ് ഹോട്ടലുടമകൾക്ക് കമ്മിഷണറുടെ കർശന നിർദ്ദേശം. തിരിച്ചറിയൽ രേഖയിലെ സംശയമടക്കം ജീവനക്കാർ നോ‌ർത്ത് പൊലീസിനെ അറിയിച്ചു. പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തപ്പോൾ 2017ൽ മെഡിക്കൽ, വിദ്യാഭ്യാസ വിസകളിൽ എത്തിയതാണെന്നും വിസ കാലാവധി കഴിഞ്ഞെന്നും വ്യക്തമായി. ഫോൺ പരിശോധനയിൽ ലക്ഷ്യം അനാശാസ്യമാണെന്ന് തിരിച്ചറിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...