ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റുമായി കെഫോണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റുമായി കെഫോണ്‍. ഡിസംബര്‍ 25 വരെ നടക്കുന്ന മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. എന്‍ട്രികള്‍ അയക്കാനായി ഇന്റര്‍നെറ്റ് ഗ്രാമപ്രദേശങ്ങളിലെ ജീവിതങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ ഫോട്ടോസ് എടുത്ത് വാട്ടര്‍മാര്‍ക്കോ മറ്റ് അടയാളങ്ങളോ ഇല്ലാതെ +91 9061604466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കുക.

തെരഞ്ഞെടുക്കുന്ന ഫോട്ടോകള്‍ കെഫോണ്‍ ഫ്രെയിമോടു കൂടി വാട്‌സാപ്പില്‍ തിരിച്ചയച്ചു നല്‍കും. അതിനുശേഷം കെഫോണ്‍ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്ത് പേജിലേക്ക് ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും രണ്ട് പേരെ കമന്റ് ബോക്‌സില്‍ ടാഗ് ചെയ്യുകയും വേണം. പോസ്റ്റിന് ലഭിക്കുന്ന ലൈക്‌സിന്റെയും റീച്ചിന്റെയും അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുന്നത്. വിജയികളെ ഡിസംബര്‍ 31ന് കെഫോണ്‍ ഔദ്യോഗിക പേജായ www.facebook.com/kfonofficialല്‍പ്രഖ്യാപിക്കും. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍: https://bit.ly/KFONPhotographyContest. കെഫോണ്‍ ഔദ്യോഗിക പേജുകള്‍ FB: https://www.facebook.com/KFONOfficial. Insta: https://www.instagram.com/kfonofficial/

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...