Monday, June 24, 2024 6:59 am

‘മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചു ; കോടിയേരിയുടെ മാതൃക കാട്ടിയില്ല ‘ ; സി.പി.എം ജില്ലാകമ്മിറ്റികളില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി-പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എം എറണാകുളം,പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും വിമർശനം. മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി, വിശ്വസനീയ മറുപടിയും നൽകിയില്ല,മക്കൾക്കെതിരായ ആരോപണങ്ങളിൽ കോടിയേരിയുടെ മാതൃക പിണറായി പിന്തുടർന്നില്ലെന്നും എറണാകുളം ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നുവെന്നായിരുന്നു പത്തനംതിട്ടയിലെ അംഗങ്ങളുടെ വിമർശനം .

പാർട്ടിയ്ക്കും, തനിക്കും പങ്കില്ലെന്നു കോടിയേരി പറഞ്ഞെങ്കിൽ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ നടത്തിയത് അതിരുവിട്ട വാക്കുകളെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും വിമർശനമുയർന്നു. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നെന്നായിരുന്നു പത്തനംതിട്ടയിലെ വിമർശനം. മുപ്പതിനായിരത്തിലധികം ഉറച്ച ഇടത് വോട്ടുകൾ ചോർന്നു, പാർട്ടി കത്ത് കൊടുത്തിട്ട് പോലും ഒന്നും നടക്കുന്നില്ലെന്നും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നീറ്റ് വിവാദം പാർലമെന്റിൽ ചർച്ചയാക്കാനൊരുങ്ങി പ്രതിപക്ഷം ; ഇന്ന് വിദ്യാർഥി സംഘടനകളുടെ പാർലമെന്റ് മാർച്ച്

0
ന്യൂഡൽഹി: നീറ്റ് വിവാദം പാർലമെന്റിൽ ചർച്ചയാക്കാനൊരുങ്ങി പ്രതിപക്ഷം. കോൺഗ്രസ് വിഷയം സഭയിൽ...

കെജ്‍രിവാളിന് ജാമ്യം നൽകിയതിനെതിരായ ഇ.ഡി ഹർജിയിൽ വിധി ഇന്ന്

0
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇ.ഡി...

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് സീറ്റ് പ്രതിസന്ധി നിലനിൽക്കെ ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസ്സുകൾ...

റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ് ; പോലീസുകാര്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

0
റഷ്യ : റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല നഗരങ്ങളിലെ രണ്ട്...