കെജ്‍രിവാളിന് ജാമ്യം നൽകിയതിനെതിരായ ഇ.ഡി ഹർജിയിൽ വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇ.ഡി ഹർജിയിൽ ഡൽഹി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും. ജാമ്യം താൽക്കാലികമായി തടഞ്ഞ ഡൽഹി ഹൈക്കോടതി നടപടിക്ക് എതിരെ അരവിന്ദ് കെജ്‍രിവാൾ സുപ്രിംകോടതിയും സമീപിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യുകോടതി വിധിക്കെതിരെ ഇ.ഡിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി, തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 45-ാം ാം വകുപ്പിന്‍റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്.

മണിക്കൂറുകൾ നീണ്ട വാദപ്രതിവാദത്തിന് ഒടുവിൽ വിധി പറയാനായി കോടതി മാറ്റി വയ്ക്കുകയായിരുന്നു.ഇ.ഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് ഉത്തരവിട്ടേക്കും എന്നാണ് സൂചന. നിലവില്‍ വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. അതിനിടെ ജാമ്യം താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത കോടതി നടപടിക്കെതിരെ കെജ്‌രിവാൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട് . ഇന്ന് തന്നെ ഹരജി കേൾക്കണമെന്ന് കെജ്‍രിവാളിന്റെ അഭിഭാഷകർ അവധിക്കാല ബെഞ്ചിന് മുൻപാകെ മെൻഷൻ ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...