‘മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചു ; കോടിയേരിയുടെ മാതൃക കാട്ടിയില്ല ‘ ; സി.പി.എം ജില്ലാകമ്മിറ്റികളില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി-പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എം എറണാകുളം,പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും വിമർശനം. മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി, വിശ്വസനീയ മറുപടിയും നൽകിയില്ല,മക്കൾക്കെതിരായ ആരോപണങ്ങളിൽ കോടിയേരിയുടെ മാതൃക പിണറായി പിന്തുടർന്നില്ലെന്നും എറണാകുളം ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നുവെന്നായിരുന്നു പത്തനംതിട്ടയിലെ അംഗങ്ങളുടെ വിമർശനം .

പാർട്ടിയ്ക്കും, തനിക്കും പങ്കില്ലെന്നു കോടിയേരി പറഞ്ഞെങ്കിൽ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ നടത്തിയത് അതിരുവിട്ട വാക്കുകളെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും വിമർശനമുയർന്നു. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നെന്നായിരുന്നു പത്തനംതിട്ടയിലെ വിമർശനം. മുപ്പതിനായിരത്തിലധികം ഉറച്ച ഇടത് വോട്ടുകൾ ചോർന്നു, പാർട്ടി കത്ത് കൊടുത്തിട്ട് പോലും ഒന്നും നടക്കുന്നില്ലെന്നും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...