കേരളത്തിൽ 2027-ലെ സെൻസസ് പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ രണ്ട് ഘട്ടങ്ങളിലായി നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ 2027ലെ സെൻസസ് രണ്ടു ഘട്ടങ്ങളിലായി പൂർണമായും ഡിജിറ്റൽ രീതിയിൽ നടത്തും. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ജൂലൈ 1 മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 15 ദിവസത്തേക്ക് സെൽഫ് എന്യുമറേഷൻ ആരംഭിക്കും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും. ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി എന്യുമറേറ്റർ മൊബൈൽ ആപ്പിലൂടെ വിവരശേഖരണം നടത്തും. സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം, ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് കാർവിങ് എന്നീ വെബ് പോർട്ടലുകൾ, എച്ച്എൽഒ ആപ്പ്, സെൽഫ് എന്യുമറേഷൻ പോർട്ടൽ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.

വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളടങ്ങിയ വിവരശേഖരണമാണ് ആദ്യഘട്ടത്തിൽ നടക്കുക. പൊതുഭരണ വകുപ്പ് സെൻസസിന്റെ സംസ്ഥാനത്തെ നോഡൽ വകുപ്പായും വകുപ്പ് സെക്രട്ടറി സംസ്ഥാന നോഡൽ ഓഫീസറായും, ജില്ലാ കളക്ടർമാർ അതാത് ജില്ലകളിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായും പ്രവർത്തിക്കും. ഇതിനോടനുബന്ധിച്ച് ഏപ്രിൽ 18ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരുടെ സംസ്ഥാനതല കോൺഫറൻസ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...

ഇസ്രയേലിന്റെ കടുത്ത നീക്കം; ലെബനനിൽ സൈനിക ശേഷി ഇനിയും ശക്തമാക്കുമെന്ന് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്

0
ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ...