കേരള അഭിഭാഷക (ഭേദഗതി) ബിൽ 2026ന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി സംസ്ഥാന നിയമ മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള അഭിഭാഷക (ഭേദഗതി) ബിൽ 2026ന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി സംസ്ഥാന നിയമ മന്ത്രി പി രാജീവ്. 1980 ലെ കേരള അഭിഭാഷക ക്ഷേമനിധി നിയമത്തിൽ സമഗ്രമായ ഭേദഗതികൾ കൊണ്ടുവരാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആയിരക്കണക്കിന് അഭിഭാഷകരും അവരുടെ കുടുംബങ്ങൾക്കും കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം നേടാൻ സഹായിക്കുന്നതാണ് ഈ പരിഷ്‌കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 10 ലക്ഷം രൂപയായിരുന്ന വിരമിക്കൽ, മരണാനന്തര ആനുകൂല്യം 20 ലക്ഷം രൂപയായി ഉയർത്തി. ചികിത്സാ സഹായം 2 ലക്ഷം രൂപയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനും ബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. വക്കാലത്തുകളിൽ പതിപ്പിക്കേണ്ട വെൽഫെയർ ഫണ്ട് സ്റ്റാംപുകളുടെ നിരക്കുകളും പുതുക്കി നിശ്ചയിച്ചു. ജൂനിയർ അഭിഭാഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് അഡ്വക്കേറ്റ് സ്റ്റൈപൻഡ് സ്റ്റാംപുകൾ ആരംഭിക്കും. 2025-ൽ കോടതി ഫീസുകളിൽ വന്ന വർധനയെ തുടർന്ന് ക്ഷേമനിധിയിലേക്ക് പ്രതിവർഷം ഏകദേശം 42 കോടി രൂപ അധികമായി ലഭിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...