Friday, July 4, 2025 5:55 am

‘വിനയശീലനായ’ നേതാവെന്ന് സിപിഐ റിപ്പോര്‍ട്ട് ; അംഗീകാരവും ഉത്തരവാദിത്തവുമെന്ന് വിഷ്ണുനാഥ് 

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സി പി ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ വിനയശീലൻ പരാമർശം പൊതുപ്രവർത്തനത്തിനുള്ള അംഗീകാരവും ഉത്തരവാദിത്തം വർധിപ്പിക്കുന്നതുമാണെന്ന് കുണ്ടറ എം എൽ എ പി സി വിഷ്ണുനാഥ്.

മണ്ഡലത്തിലെ വികസന പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പ് ക്യാമ്പയിനിലുടനീളം ഉന്നയിച്ചതെന്നും വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എതിർ ചേരിയിലുള്ള രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇത്തരമൊരു പരാമർശം ഉള്ളത്. പൊതുപ്രവർത്തനത്തിന് കിട്ടുന്ന അംഗീകാരമായി ഇതിനെകാണുന്നു. കൂടാതെ ഉയർന്ന ഉത്തരവാദിത്തം കൂടിയാണിത്.

എതിർസ്ഥാനാർഥിക്കെതിരേ വ്യക്തിപരമായി യാതൊരു പരാമർശവും നടത്തിയിട്ടില്ല. എന്റെ ക്യാമ്പയിനുകളിലും അത്തരം പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. പകരം രാഷ്ട്രീയ പ്രശ്നങ്ങളാണ് ഉന്നയിച്ചിരുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ തുറന്നുകാട്ടി സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി സി വിഷ്ണുനാഥിനെ വിനയശീലൻ എന്ന് പറഞ്ഞിരിക്കുന്നത്. മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് കാരണം അവരുടെ സ്വഭാവരീതിയാണെന്നും ഇത് സംബന്ധിച്ച് വോട്ടർമാർക്കിടയിൽ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നു. വിനയശീലനായ യുഡിഎഫ് സ്ഥാനാർത്ഥി ഇത് മുതലെടുത്തുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...