‘ഇതെന്റെ ശരീരം, എന്റെ ജീവിതം, എന്റെ വഴി’ ; വിമർശകരുടെ വായടപ്പിച്ച് സയനോര

For full experience, Download our mobile application:
Get it on Google Play

വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്കു ശക്തമായ ഭാഷയിൽ മറുപടി നൽകി ഗായിക സയനോര. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഡാൻസ് വിഡിയോയിലെ ഗായികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു ചിലരുടെ പരിഹാസവും വിമർശനവും. ഗായികയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം ചുവടുവെച്ചതിന്റെ വിഡിയോ ആണ് സയനോര കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.

വിഡിയോയ്ക്കു പിന്നാലെ സയനോരയുടെ വസ്ത്രം ചൂണ്ടിക്കാണിച്ച് വിമർശനവും പരിഹാസവുമായി ചിലർ രംഗത്തെത്തുകയായിരുന്നു. ഷോട്സ് ധരിച്ചായിരുന്നു സയനോരയും മൃദുല മുരളിയും ചുവടുവെച്ചത്. ഇത് സംസ്കാരത്തിനു യോജിച്ചതല്ല എന്നായിരുന്നു സദാചാരവാദികള്‍ ഉയർത്തിയ വിമർശനം. സയനോരയ്ക്കെതിരെ ബോഡി ഷെയ്മിങ്ങും ഉണ്ടായി. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയുമായാണ് സയനോര രംഗത്തെത്തിയിരിക്കുന്നത്.

ഡാൻസ് വിഡിയോയിലെ അതേ വസ്ത്രം ധരിച്ചിരിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് സയനോര പ്രതിഷേധം അറിയിച്ചത്. ‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പിനൊപ്പം എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന ഹാഷ്ടാ​ഗോടെയാണ് ഗായിക ചിത്രം പങ്കുവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...