കൊല്ലത്ത് മുകേഷിന് സീറ്റില്ല ; എസ്. ജയമോഹൻ മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. കൊല്ലം മണ്ഡലത്തിൽ മുകേഷിന് സീറ്റില്ല. ആക്ടിംഗ് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ആണ് മത്സരിക്കുക. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണയായി. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലും ഇരവിപുരത്ത് എം നൗഷാദും ചവറയിൽ സുജിത്ത് വിജയൻ പിള്ളയും വീണ്ടും മത്സരിക്കും. എല്ലാ മണ്ഡലങ്ങളിലും ഓരോ പേര് വീതം മാത്രം നിർദ്ദേശിക്കാനാണ് തീരുമാനം.

ഇരവിപുരം മണ്ഡലത്തിൽ നിലവിലെ എംഎൽഎയായ എം നൗഷാദ് തന്നെ വീണ്ടും മത്സരിക്കും. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ, ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള എന്നിവരാണ് മത്സരിക്കുക. കുണ്ടറയിൽ ജില്ലാ കമ്മിറ്റി അംഗം എസ് എൽ സജികുമാറാണ് സ്ഥാനാർത്ഥിയാവുക. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. നിർദ്ദേശങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശങ്ങൾ സംസ്ഥാന കമ്മിറ്റി അന്തിമമായി അംഗീകരിച്ചാൽ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...