ഫലം വന്നതിന് പിന്നാലെ കെ സി വേണുഗോപാലിനായി പാലക്കാട് ഫ്ലക്സ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ സി വേണുഗോപാലിനായി പാലക്കാട് ഫ്ലക്സ്. ‘കെ.സി നയിച്ചു, കേരളം ജയിച്ചു’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. അതേസമയം ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർക്ക് വിജയം സമർപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം എറ്റെടുത്തപ്പോൾ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി. അത് പാലിച്ചു. ഇത് കേരളമോഡലാണ്. മതേതര കേരളമാണ് വിധി എഴുതിയത്. പുതിയ തലമുറയുടെ ഭാവിയാണ് യുഡിഎഫ്. സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. ജാതിമത ചിന്തയില്ലാനെ യുഡിഎഫിനെ സഹായിച്ചു.

തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കും. യുഡിഎഫ് കുടുംബത്തിന് പുറന്നുള്ളവരും സിപിഎം തോൽക്കണമെന്ന് ആഗ്രഹിച്ചു. അതാണ് സിപിഎം കോട്ടയിൽ വിള്ളൽ വീണത്. ഉത്തമരായ കമ്യൂണിസ്‌റ്റുകാരെ കാണുമ്പോൾ ചിരിക്കാൻ പറഞ്ഞു. നമ്മളാണ് നഹ്റുവിൻ ഇടതുപക്ഷമെന്ന് പറഞ്ഞു. അത് ജനങ്ങൾ ഏറ്റെടത്തു. പുതിയ യുഗമാണ്. ഒരു ഹർത്താലും ബന്ദും നടത്താതെയാണ് ഈ വിജയം നേടിയത്. കോൺഗ്രസിന് ചരിത്രത്തിൽ ഏറ്റവും കുടുതൽ നേടിയ വിജയം മുഖ്യമന്ത്രിയുടെ കാര്യത്തിലാണ് കണക്ക് തെറ്റിയത്. 100ൽ കൂടുതൽ എന്നു പറഞ്ഞപോൾ പലരും പറഞ്ഞു. എന്തുമാത്രം വിസ്മയമാണ് ഉണ്ടായത്. അമ്പലപ്പുഴയും തളിപ്പറമ്പിലും പയ്യന്നൂരിലും വിസ്‌മയമുണ്ടായി. മാണി ഗ്രൂപ്പിനോട് വാതിൽ തുറന്നുവച്ചു. അവർ വന്നില്ല. ടീം യുഡിഎഫ് ആണ്. ബിജെപി-സിപിഎം ഡിൽ അണികൾ പൊളിച്ചു. എല്ലാം എൽഡിഎഫ് സിറ്റിംഗ് സീറ്റാണെന്നും വിഡി സതീശൻ പറഞ്ഞു.

ഖജനാവിൽ പൂച്ചപ്പെറ്റ് കിടക്കുകയാണ്. അത് നിറക്കണം. ഗ്യാരണ്ടികൾ നടപ്പാക്കും. എൻ്റെ പിആർ ചെയ്തത് എകെജി സെൻ്ററാണ്. എന്നെ ടാർഗറ്റ് ചെയ്തു. എല്ലാ വകുപ്പിലും അടിമുടി അഴിച്ചുപണിയുണ്ടാകും. നമ്മൾ ഒന്നും മറക്കില്ല. നമ്മളുടെ കുഞ്ഞുങ്ങളുടെ ചോര മറക്കില്ല. രക്ഷാപ്രവർത്തനം മറക്കില്ല. മുമ്പ് മറന്നിട്ടുണ്ട്, ഇനി മറക്കില്ലെന്നും സതീശൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...