സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി ; കേരള ബാങ്ക് തെരഞ്ഞെടുപ്പിന് സ്റ്റേ നല്‍കി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്നാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് നടത്തുന്നത് കൊവിഡ് ചട്ടങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സെപ്റ്റംബര്‍ 25 നാണ് സംസ്ഥാന ഭരണ സമിതി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും തീവ്ര വ്യാപനത്തിന് കാരണമാവുമെന്നും ജസ്റ്റിസ് രാജ വിജയ രാഘവന്‍ ചൂണ്ടിക്കാട്ടി.
റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ സമയം തേടിയതും കോടതി കണക്കിലെടുത്തു.

പള്ളിക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും കുറവട്ടൂര്‍ സഹകരണ ബാങ്കിന്റെയും പ്രസിഡന്റുമാര്‍ നല്‍കിയ ഹർജിയിലാണ് കോടതി ഇടപെടല്‍. മലപ്പുറം ജില്ലാ ബാങ്ക് ലയനം പൂര്‍ത്തിയാവാതെയാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെന്ന് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു എന്നും ഈ ഘട്ടത്തില്‍ കോടതി ഇടപെടല്‍ ഒഴിവാക്കണമെന്നുമുള്ള സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....