പവൻരാജിന്‍റെ ബൌളിങ് മികവിൽ ഉത്തരാഖണ്ഡിനെ എറിഞ്ഞൊതുക്കി കേരളം ; സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് ലീഡും സമനിലയും

For full experience, Download our mobile application:
Get it on Google Play

സികെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് കേരളം. 200 റൺസിന്‍റെ ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓൺ ചെയ്യിച്ച കേരളം രണ്ടാം ഇന്നിങ്സിൽ അവരുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. നാല് വിക്കറ്റിന് 105 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഉത്തരാഖണ്ഡ് 321 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. പവൻ രാജിന്‍റെ 5 വിക്കറ്റ് പ്രകടനമായിരുന്നു ഉത്തരാഖണ്ഡ് ബാറ്റിങ് നിരയെ തകർത്തത്. മൂന്ന്മുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ വീഴ്ത്തി ഉത്തരാഖണ്ഡ് ബാറ്റിങ്ങിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ട പവൻരാജ് വാലറ്റത്തെയും എറിഞ്ഞൊതുക്കി കേരളത്തിന് വിലപ്പെട്ട ലീഡ് സമ്മാനിച്ചു. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോമും കിരൺ സാഗറും രണ്ട് വിക്കറ്റ് വീതവും അഹ്മദ് ഇമ്രാൻ ഒരു വിക്കറ്റും വീഴ്ത്തി.

മധ്യനിരയുടെ ചെറുത്തുനില്‍പ്പാണ് ഉത്തരാഖണ്ഡിൻ്റെ ഇന്നിങ്സ് 321 വരെ നീട്ടിയത്. ശാശ്വത് ദാംഗ്വാൾ 60ഉം,റോഹി 58ഉം, ആരുഷ് 80ഉം റൺസെടുത്തു. ഫോളോ ഓൺ ചെയ്ത് വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിൻ്റെ രണ്ടാം ഇന്നിങ്സ് തുടക്കവും തകർച്ചയോടെയായിരുന്നു. മൂന്ന് വിക്കറ്റുമായി ഏദൻ ആപ്പിൾ ടോം ആണ് രണ്ടാം ഇന്നിങ്സിലും കേരളത്തിന് മുൻതൂക്കം നല്കിയത്. ഉത്തരാഖണ്ഡ് മൂന്ന് വിക്കറ്റിന് 49 റൺസെന്ന നിലയിൽ നില്‍ക്കെ വെളിച്ചക്കുറവിനെ തുടർന്ന് കളി അവസാനിപ്പിക്കുകയായിരുന്നു. മഴയെ തുടർന്ന് പകുതിയിലേറെ കളിയും നഷ്ടപ്പെട്ട മത്സരത്തിൽ ലീഡ് നേടി വിലപ്പെട്ട പോയിന്‍റ് സ്വന്തമാക്കാനായത് കേരളത്തെ സംബന്ധിച്ച് നേട്ടമായി. നാല് ദിവസങ്ങളിലുമായി ആകെ 200 ഓവറിൽ താഴെ മാത്രമായിരുന്നു എറിയാനായത്. എന്നാൽ ഒരേ സമയം ഫോമിലേക്കുയർന്ന ബാറ്റിങ് – ബൌളിങ് നിരകൾ മഴയെ അതിജീവിച്ചും കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...