ഈ താരങ്ങള്‍ ടീം വിട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് തകരും ; നല്‍കേണ്ടത് ദീര്‍ഘകാല കരാര്‍

For full experience, Download our mobile application:
Get it on Google Play

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവില്‍ ഏറ്റവും മികച്ച വിദേശ സ്‌ക്വാഡ് അവകാശപ്പെടാന്‍ കഴിയുന്ന ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചുമാണ് ടീമിന്റെ വിദേശ താര ട്രാന്‍സ്ഫറുകള്‍ക്ക് പിന്നില്‍. വിദേശ താരങ്ങള്‍ ഒന്നിനൊന്ന് മികച്ചവരായത് ഇക്കുറി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പിലും നിര്‍ണായകമായെന്ന് നമുക്ക് കാണാം. എന്നാല്‍ ടീമിലെ മികച്ച ചില വിദേശ താരങ്ങള്‍ 2023 – 2024 സീസണിനു ശേഷം ബ്ലാസ്റ്റേഴ്സില്‍ ഉണ്ടായേക്കില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുന്നു. ബ്ലാസ്റ്റേഴ്സ് സംഘത്തില്‍ നിലവിലുള്ള നാല് പ്രധാന കളിക്കാര്‍ക്ക് ഈ സീസണ്‍ അവസാനം ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കും. ഈ കളിക്കാരുമായി കരാര്‍ പുതുക്കിയില്ലെങ്കില്‍ മഞ്ഞപ്പടയ്ക്ക് അത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പ്. അത്തരത്തില്‍ മഞ്ഞപ്പട കരാര്‍ പുതുക്കേണ്ട നാല് കളിക്കാരെ നോക്കാം.

അഡ്രിയാന്‍ ലൂണ
2021 മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ് യുറഗ്വായില്‍ നിന്നുള്ള അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ അഡ്രിയാന്‍ ലൂണ. 31 കാരനായ ഈ പ്ലേമേക്കറിന് ബ്ലാസ്റ്റേഴ്സുമായി 2024 മേയ് 31 വരെ മാത്രമാണ് കരാര്‍ കാലാവധിയുള്ളത്. നിലവില്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന ലൂണ, കരാര്‍ പുതുക്കിയില്ലെങ്കില്‍ ഒരു പക്ഷേ ഇനി കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഇറങ്ങിയേക്കില്ല. കാരണം ഈ സീസണില്‍ പൂര്‍ണമായി ലൂണയ്ക്ക് വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ 56 മത്സരങ്ങളില്‍ ഇറങ്ങിയ അഡ്രിയാന്‍ ലൂണ 15 ഗോള്‍ നേടുകയും 18 ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു.

ദിമിത്രിയോസ് ഡയമാന്റകോസ്
2022 – 2023 സീസണിലാണ് ഗ്രീക്ക് സെന്റര്‍ സ്ട്രൈക്കറായ ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. ഒരു വര്‍ഷ കരാറില്‍ കൊച്ചിയില്‍ എത്തിയ ദിമിത്രിയോസ് ഡയമാന്റകോസുമായി 2023 – 2024 സീസണിന്റെ തുടക്കത്തില്‍ ക്ലബ് കരാര്‍ പുതുക്കി. പുതുക്കിയ കരാര്‍ 2024 മേയ് 31 ന് അവസാനിക്കും. അതായത് കരാര്‍ വീണ്ടും പുതുക്കിയില്ലെങ്കില്‍ അടുത്ത സീസണില്‍ ദിമിത്രിയോസ് ഡയമാന്റകോസ് ഉണ്ടാകില്ല. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോഡും 30 കാരനായ ദിമിത്രിയോസിന്റെ പേരിലാണ്. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 38 മത്സരങ്ങളില്‍ 23 ഗോളും ആറ് അസിസ്റ്റും ഇതുവരെ ഈ ഗ്രീക്ക് താരം സ്വന്തമാക്കി. ഈ സീസണിലും ടീമിന്റെ ഗോള്‍വേട്ടയില്‍ ഒന്നാമതുണ്ട് ദിമി.

ദിമിത്രിയോസ് ഡയമാന്റകോസ്
2022 – 2023 സീസണിലാണ് ഗ്രീക്ക് സെന്റര്‍ സ്ട്രൈക്കറായ ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. ഒരു വര്‍ഷ കരാറില്‍ കൊച്ചിയില്‍ എത്തിയ ദിമിത്രിയോസ് ഡയമാന്റകോസുമായി 2023 – 2024 സീസണിന്റെ തുടക്കത്തില്‍ ക്ലബ് കരാര്‍ പുതുക്കി. പുതുക്കിയ കരാര്‍ 2024 മേയ് 31 ന് അവസാനിക്കും. അതായത് കരാര്‍ വീണ്ടും പുതുക്കിയില്ലെങ്കില്‍ അടുത്ത സീസണില്‍ ദിമിത്രിയോസ് ഡയമാന്റകോസ് ഉണ്ടാകില്ല. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോഡും 30 കാരനായ ദിമിത്രിയോസിന്റെ പേരിലാണ്. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 38 മത്സരങ്ങളില്‍ 23 ഗോളും ആറ് അസിസ്റ്റും ഇതുവരെ ഈ ഗ്രീക്ക് താരം സ്വന്തമാക്കി. ഈ സീസണിലും ടീമിന്റെ ഗോള്‍വേട്ടയില്‍ ഒന്നാമതുണ്ട് ദിമി.

മാര്‍ക്കൊ ലെസ്‌കോവിച്ച്
2021 – 2022 സീസണിനു മുന്‍പായി കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയ കളിക്കാരനാണ് ക്രൊയേഷ്യന്‍ സെന്റര്‍ ഡിഫെന്‍ഡറായ മാര്‍ക്കൊ ലെസ്‌കോവിച്ച്. ഒരു വര്‍ഷ കരാറിലായിരുന്നു ആദ്യം മഞ്ഞപ്പടയില്‍ ലെസ്‌കോവിച്ച് എത്തിയത്. എന്നാല്‍, 2021 – 2022 സീസണിന്റെ അവസാനം രണ്ട് വര്‍ഷത്തേക്ക് അദ്ദേഹം ക്ലബ്ബുമായി കരാര്‍ പുതുക്കി. അതോടെ 2024 മേയ് 31 വരെ ലെസ്‌കോയുടെ കരാര്‍ കാലാവധി നീണ്ടു. എന്നാല്‍, ഈ സീസണിന്റെ അവസാനത്തോടെ ലെസ്‌കോവിച്ചിന്റെ കരാര്‍ അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്സ് കണ്ട ഏറ്റവും മികച്ച സെന്റര്‍ ബാക്ക് താരങ്ങളില്‍ ഒരാളാണ് മാര്‍ക്കൊ ലെസ്‌കോവിച്ച്. മഞ്ഞപ്പടയ്ക്കു വേണ്ടി 47 മത്സരങ്ങളില്‍ ജഴ്സി അണിഞ്ഞ 32 കാരനായ ലെസ്‌കോവിച്ച് ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ് ഐസക്ക്

0
കൊച്ചി: യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ്...

ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു

0
ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ...

ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്താനും യുവതലമുറ തയ്യാറാകണമെന്ന്...

0
ഡൽഹി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം...

ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ

0
മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ. മുഹമ്മദ്...