ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് ; മഞ്ഞപ്പട ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഹോം മാച്ചിന് പച്ചക്കൊടി. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരം. സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും ക്ലബ് അധികൃതരും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചയിലാണ് അനിശ്ചിതത്വങ്ങൾക്ക് വിരാമമായത്. കുടിശ്ശിക സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെ ആരാധകർ ആവേശത്തോടെ കാത്തിരുന്ന മഞ്ഞപ്പടയുടെ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിന് തൊട്ടുമുൻപ് വാടക കുടിശ്ശികയുടെ പേരിൽ മത്സരം മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ക്ലബ് അധികൃതർ പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയും ചർച്ചകൾ വിജയിക്കുകയും ചെയ്തതോടെ തടസ്സങ്ങൾ നീങ്ങി. വാടകയും കുടിശികയും അടയിക്കാൻ ബ്ലാസ്റ്റേഴ്സിന് ജി.സി.ഡി.എ സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കകം 28 ലക്ഷം രൂപ അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...