കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ടു. ട്രാൻസ്ഫർ ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹൃദയഭാരത്തോടെയാണ് സഹലിനോട് വിട പറയുന്നതെന്ന് ക്ലബ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. മോഹൻബഗാന്‍ സൂപ്പര്‍ ജയിന്‍റ്സിലേക്കാണ് സഹൽ കൂടുമാറുന്നത്. വെളിപ്പെടുത്താനാകാത്ത തുകയ്ക്കാണ് കൈമാറ്റമെന്ന് ക്ലബ് വാർത്താ കുറിപ്പിൽ പറഞ്ഞു. സഹലിനായി ഒരു കളിക്കാരനെയും കൈമാറും. ഹൃദയഭാരത്തോടെയാണ് സഹലിനെ കൈമാറുന്നത്. മുന്നോട്ടുള്ള യാത്രയിൽ നന്മ നേരുന്നുവെന്ന് ക്ലബ് ആശംസിച്ചു.

ട്രാൻസ്ഫർ തുകയായി ഒന്നരക്കോടി രൂപയും സഹലിന് പ്രതിഫലമായി രണ്ടരക്കോടി രൂപയുമാണ് ബഗാൻ വാഗ്ദാനം ചെയ്തിരിക്കുന്നത് എ്ന്നാണ് റിപ്പോർട്ട്. സഹലിന് പകരം മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാൽ ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരും. 2025 മെയ് വരെയാണ് സഹലിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടായിരുന്നത്. സഹലുമായി മൂന്നു വർഷത്തെ കരാറാണ് ബഗാൻ ഒപ്പുവയ്ക്കുന്നത്. പരസ്പര ധാരണയിൽ രണ്ടു വർഷം കൂടി നീട്ടാനാകും. സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ, 2018 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിലൂടെയാണ് സഹൽ കേരള ക്ലബിലെത്തിയത്. 2018 മുതൽ 2023 വരെ ബ്ലാസ്റ്റേഴ്‌സിനായി 92 കളികളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. പത്തു ഗോളും നേടി. ഇന്ത്യൻ ടീമിലും സ്ഥിരസാന്നിധ്യമാണ്. ഈയിടെ അവസാനിച്ച സാഫ് കപ്പിലും ഇന്റർകോണ്ടിനന്റൽ കപ്പിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യൻ ജഴ്‌സിയിൽ 30 മത്സരങ്ങളിൽനിന്ന് മൂന്നു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...