തിരുവനന്തപുരം : ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നവരുടെ പരിശോധനാ ഫലം പുറത്ത്. ആശങ്കൾ എല്ലാം അകറ്റി 12 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്ന 176 പേർക്കും കൊവിഡ് ബാധയില്ല. ശ്രീചിത്രയില്‍ ടെലിമെഡിസിന്‍ സൗകര്യം ഏർപ്പെടുത്തി. തുടര്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ഒപി ചികിത്സ ലഭ്യമാക്കും. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും. അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്ക് അതാത് ക്ലിനിക്ക് ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ ഡോക്ടര്‍മാരുമായി സംസാരിക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വിളിക്കു 0471- 2524621 (ന്യൂറോളജി), 0471- 2524533 (കാര്‍ഡിയോളജി)
കേരളത്തിന് ആശ്വസിക്കാം ; ശ്രീചിത്രയിലെ രോഗിരളുടെ പരിശോധനാ ഫലം നെഗറ്റീവ്
RECENT NEWS
Advertisment