കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും : ചർച്ചകൾ പൂർത്തിയായതായി സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ പൂർത്തിയായതായും ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണിയ ഗാന്ധി ആശുപത്രിയിലായതിനാലാണ് പ്രഖ്യാപനത്തിൽ നേരിയ താമസം നേരിട്ടതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

വരാനിരിക്കുന്ന മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയായി സണ്ണി ജോസഫ് അംഗമാകുമെന്നാണ് സൂചന. സുപ്രധാനമായ വകുപ്പുകൾ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും. സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാൾ വരുമെന്നും ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വൈകുന്നത് ജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്കും വികാരപ്രകടനങ്ങൾക്കും കാരണമാകുന്നുണ്ട്. അതിനാൽ ഇനിയും തീരുമാനം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...

തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കൂടുതലായും കണ്ടെടുത്തത് ബന്ധുക്കളുടെയും...

0
കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന്...