കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കൂടുതലായും കണ്ടെടുത്തത് ബന്ധുക്കളുടെയും അധ്യാപകരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍. ഇത് സമൂഹമാധ്യമങ്ങള്‍ വഴി പ്രത്യേകം ഗ്രൂപ്പുകളിലൂടെയാണ് പങ്കുവെച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കാന്‍ നാലഞ്ച് ആളുകളുള്ള പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കിയതായും പോലീസ് കണ്ടെത്തി. നിലവില്‍ ഈ ചിത്രങ്ങള്‍ സാമ്പത്തിക നേട്ടത്തിനായി ഈ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.
കൂടുതല്‍ ആളുകളെ കസ്റ്റഡിയില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതുമെല്ലാം പരിശോധിച്ചുവരികയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.മ ട്ടാഞ്ചേരി എംഡിഎംഎ വേട്ടയിലും കൊച്ചി സിറ്റി കമ്മീഷണര്‍ പ്രതികരിച്ചു. കൊച്ചി സിറ്റിയിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടകളില്‍ ഒന്നായിരുന്നു ഇത്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. യോദ്ധാവ് വഴി ലഭിച്ച വിവരം നിര്‍ണായകമായി. ലഹരി എത്തിയ സോഴ്സുകളിലേക്ക് വിശദമായ അന്വേഷണം നടക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.































