തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ അവഹേളിക്കരുതെന്ന് രമ്യ ഹരിദാസ് എംഎൽഎയോട് ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാവ്. ‘പ്രാദേശിക നേതാക്കളെ മാറ്റി നിർത്തി പുറത്തു നിന്നൊരാളെ കെട്ടിയിറക്കിയതിന്റെ രോഷപ്രകടനവും മറികടന്ന് താങ്കൾ വിജയത്തിലേക്കെത്തിയത് പാവപ്പെട്ട പ്രവർത്തകൻ ചോരയും വിയർപ്പും ഒഴുക്കിയതു കൊണ്ടാണെന്നും ഫെയ്‌സബുക്ക് കുറിപ്പ് പറയുന്നു.
‘ഇന്നലത്തെ സംഭവത്തിന്റെ ന്യായാന്യായങ്ങളിലേക്കും പോകുന്നില്ല. പക്ഷേ ഒരു എഎൽഎയ്ക്കു ചേർന്ന നിലവാരത്തിൽ പ്രവർത്തിക്കുക, പെരുമാറുക. ആവശ്യമുള്ളിടത്ത് മാത്രം പാട്ടുപാടുക. അഞ്ചു വർഷവു നിങ്ങളുടെ പാട്ട് കേൾക്കാനുള്ള പൂതി കൊണ്ടല്ല ജനം നിങ്ങളെ ജയിപ്പിച്ചത്. നിങ്ങൾക്കൊപ്പമുള്ള ഇത്തിൾക്കണ്ണിയെ കഴിവതും വേഗം ഒഴിവാക്കുക. പ്രവർത്തകരോടൊപ്പം ചേർന്നു പോകണമെന്നും’ കുറിപ്പിൽ പറയുന്നു. ഗോപകുമാർ സാഹിതി എന്ന ഫെയ്ബുക്ക് അക്കൗണ്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.































