കുംഭച്ചൂടില്‍ കേരളം ഉരുകുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കേരളം ഉരുകുന്നു. ഉത്തരകേരളത്തില്‍ താപനില നല്‍പ്പത് ഡിഗ്രി സെല്‍ഷ്യസും പിന്നിട്ടു. കാര്യമായ വേനല്‍ മഴയ്ക്ക് സാധ്യതയി‌ല്ലാത്തതിനാല്‍ വരും ദിവസങ്ങളിലും പകല്‍ താപനില ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ഈ വേനല്‍ കാലത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്നതാപനില രേഖപ്പെടുത്തിയത്.

കണ്ണൂര്‍വിമാനത്താവളത്തില്‍ മാര്‍ച്ച് നാലിന് 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു പകല്‍ താപനില. കണ്ണൂര്‍ ടൗണില്‍ 37.1 ഡിഗ്രി രേഖപ്പെടുത്തി. തൃശൂര്‍ ജില്ലയിലും കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. 37.4 വെള്ളാനിക്കരയില്‍ അനുഭവപ്പെട്ടു. പുനലൂരില്‍ 36.6  കൊച്ചിരാജ്യാന്തരവിമാനത്താവളത്തില്‍ 36.2 എന്നിങ്ങനെയായിരുന്നു താപനില. കോട്ടയത്തും 36.5 ഡിഗ്രി രേഖപ്പെടുത്തി. മിക്ക ജില്ലകളിലും 35 ലേക്ക് പകല്‍താപനില ഉയര്‍ന്നിട്ടുണ്ട്. ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മുതിര്‍ന്ന പൗരന്‍മാര്‍ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 11 മണി മുതല്‍ മൂന്നുമണിവരെ നേരിട്ട് വെയിലേല്‍ക്കുന്നത് കഴിവതും ഒഴിവാക്കണം. പുറത്തു ജോലിചെയ്യുന്നവരുടെ ജോലിസമയം തൊഴില്‍വകുപ്പ് പുനക്രമീകരിച്ചിട്ടുണ്ട്. തീപിടുത്തം ഒഴിവാക്കാനായി പ്രത്യേക ജാഗ്രതപാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ള ക്ഷാമവും പലപ്രദേശങ്ങളിലും അനുഭവപ്പെട്ടു തുടങ്ങി. വേനല്‍മഴ ശക്തമാകാന്‍ ഇനിയും സമയം എടുത്തേക്കും. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...