Tuesday, June 25, 2024 2:39 am

സംസ്ഥാനത്ത് മേഘ വിസ്‌ഫോടനം ; പത്തനംതിട്ട, ഇടുക്കി, എറണാകുളം , കോട്ടയം ജില്ലകളില്‍ വന്‍ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയുമായി ചെറിയതോതില്‍ മേഘവിസ്‌ഫോടനം നടന്നു. ഇതേ തുടര്‍ന്ന് അതിശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അയിരൂര്‍, എഴുമറ്റൂര്‍ പഞ്ചായത്തുകളിലാണ് വന്‍ നാശനഷ്ടം ഉണ്ടായത്.

നൂറിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അന്‍പതിലധികം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. അയിരൂര്‍, എഴുമറ്റൂര്‍ പഞ്ചായത്തുകളില്‍ നൂറിലധികം വീടുകള്‍ക്ക് കേടുപാടുണ്ടായി. പലയിടത്തും ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

കോട്ടയം രാമപുരം മേതിരിയിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണതായി വിവരമുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു കനത്ത കാറ്റ് വീശിയത്. വൈദ്യുതി ബന്ധവും പലയിടത്തും തകരാറിലായി.

ഇടുക്കി ജില്ലയില്‍ മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗതം തടസപ്പെട്ടു. വ്യാപക കൃഷിനാശവുമുണ്ട്. തൊടുപുഴ പടിഞ്ഞാറെ കോടിക്കുളത്ത് വീടുകള്‍ക്ക് മുകളില്‍ മരം ഒടിഞ്ഞുവീണു. അളപായമില്ല. മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വടക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു. ഇടുക്കി...

6 പളളികൾ ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന് യാക്കോബായ വിഭാഗം, ഹൈക്കോടതി നിരസിച്ചു

0
കൊച്ചി : ആറു പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ...

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ ചോർച്ച ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യപുരോഹിതൻ

0
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയിൽ ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ...

പോലീസിലെ ഒഴിവുകൾ പൂഴ്ത്തിവെച്ചെന്ന ആരോപണം നിഷേധിച്ച് അധികൃതർ

0
തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന പത്രവാര്‍ത്ത...