തിരുവനന്തപുരം: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഒഡിഷക്ക് കേരളത്തിന്‍റെ ഐക്യദാർഢ്യമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.അപകടത്തിൽപെട്ട ട്രെയിനിൽ ഉണ്ടായിരുന്ന തൃശൂർ അന്തിക്കാട് സ്വദേശികളായ നാലു പേരും സുരക്ഷിതരാണ്. രഘു, കിരൺ, ബിജേഷ്, വൈശാഖ് എന്നിവരാണ് ഇവർ. ക്ഷേത്ര നിർമാണത്തിൽ ഓട് പതിക്കാനായാണ് അന്തിക്കാട്ടുകാരായ ഒമ്പതു പേർ യാത്ര പോയത്. ഇതിൽ അഞ്ചുപേർ കഴിഞ്ഞ ദിവസം നാട്ടിലെത്തി.
മറ്റ് നാലുപേർ മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച ട്രെയിൻ അപകടത്തിൽപെട്ടത്. ഇവരിൽ ഒരാൾക്ക് നിസാര പരിക്കേറ്റതായും നേരത്തേ നാട്ടിലെത്തിയ രതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 280 ആയി ഉയർന്നു. 900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ ബാലസോർ മെഡിക്കൽ കോളജ് അടക്കം സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.https://twitter.com/pinarayivijayan/status/1664818568171487232?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1664818568171487232%7Ctwgr%5E493fc0078ba3655a01872915f289f854468d0ef4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fkerala%2Fkerala-cm-pinarayi-vijayan-deeply-saddened-by-the-odisha-train-accident-1166809