സംസ്ഥാനത്ത് കോഴിയിറച്ചിയ്‌ക്ക് വില വർദ്ദിക്കുന്നു ; ചിക്കൻ വിഭവങ്ങൾക്കും വില കൂടിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില വീണ്ടും വർദ്ധിച്ചു. ചൂട് കൂടുന്നതിനാൽ ഫാമുകളിൽ കോഴി എത്തുന്നത് കുറയുന്നതും കോഴിത്തീറ്റയുടെ വില വർദ്ധനവുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഒരാഴ്ച മുൻപ് വരെ കോഴിയിറച്ചിക്ക് 145 മുതൽ 150 വരെ ആയിരുന്നു വില. അതേ സമയം ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപയും അതിൽ കൂടുതലും ഈടാക്കുന്നുണ്ട്.ചൂട് ക്രമാതീതമായി വർദ്ദിക്കുന്നതിനാൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.

അമ്പത് കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്‌ക്ക് നിലവിലെ നിരക്ക് 700 രൂപയാണ്. കോഴിയിറച്ചിയുടെ വില ഇനിയും വർദ്ദിച്ചാൽ ഹോട്ടൽ ഭക്ഷണത്തിന്റെ വില വർദ്ദിക്കാനും സാധ്യതയുണ്ട്. കേരളത്തിലേയ്‌ക്ക് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കോഴികളെ എത്തിക്കുന്നത്. മുൻപ് സംസ്ഥാനത്തിനാവശ്യമായ കോഴിയുടെ അമ്പത് ശതമാനം തദ്ദേശീയമായി ഉത്പാദിപ്പിച്ചിരുന്നു. എന്നാൽ അത് കൊറോണയ്‌ക്ക് ശേഷം ഇത് ഇരുപത് ശതമാനമായി കുറയുകയായിരുന്നു. അതേസമയം ട്രോളിംഗ് നിരോധനം വരുന്നതോടെ കോഴിയിറച്ചിക്ക് വീണ്ടും വില വർദ്ദിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....

പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ

0
കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ...