തിരുവനന്തപുരം : ഇടതുപക്ഷത്തേക്ക് വരുന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ നിലപാട് വ്യക്തമാക്കിയിട്ടേ കാര്യങ്ങള്‍ വ്യക്തമാകൂ. എന്നാല്‍ ചിഹ്നവും പാര്‍ട്ടിയും ലഭിച്ചതോടെ ജോസ് കെ മാണി കൂടുതല്‍ കരുത്താര്‍ജിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യു ഡി എഫിനെതിരെ സ്വീകരിച്ച നിലപാട് സന്തോഷമുണ്ടാക്കി. യു ഡി എഫ് ദുര്‍ബലപ്പെടുന്നത് ഞങ്ങള്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തില്‍ അന്തിമവിധി തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അത് പ്രകാരം കേരളാ കോണ്‍ഗ്രസ് എം ജോസ് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയാണ്. ഇതോടെ കേരളാ കോണ്‍ഗ്രസ് (എം) ശക്തിയാര്‍ജ്ജിച്ചു. യു ഡി എഫ് അവരെ പുറന്തള്ളിയതാണ്. അവര്‍ ഇപ്പോള്‍ പ്രത്യേക നിലപാടില്‍ തുടരുകയാണ്. ഇപ്പോള്‍ അവരുടെ മുന്നണി പ്രവേശനം സംബന്ധിച്ച് നിലപാട് പറയാന്‍ താന്‍ അശക്തനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.