ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പുനസ്‌ഥാപിക്കണം സൂചനാ സമരം : കേരളാ കോൺഗ്രസ് (ബി)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാസങ്ങളായി തകരാറിലായ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പുനസ്‌ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് (ബി) ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. ട്രാഫിക് സിഗ്നൽ തകരാരിലായതുമൂലം നിരവധി അപകടങ്ങളാണ് ദിവസേന നടക്കുന്നത്. ഇത് ഒരു സൂചനാ സമരം മാത്രമാണെന്നും സിഗ്നൽ ലൈറ്റുകൾ പുനസ്‌ഥാപിക്കാതെ ഉദ്യോഗസ്‌ഥർ ഇനിയും അനാസ്‌ഥ തുടർന്നാൽ വലിയ ജനകീയ സമരം നടത്തുമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളാ കോൺഗ്രസ്‌ (ബി ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ പി കെ ജേക്കബ് പറഞ്ഞു.

പ്രവർത്തന രഹിതമായ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ റീത്ത് വെച്ചാണ് സമരം ഉദ്ഘാടനം ചെയ്തത്. പാർട്ടി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ്‌ സാം ജോയ്ക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ചെറിയാൻ എബ്രഹാം, അഡ്വ. ജോൺ പോൾ മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ മഹേഷ്‌ ബാബു, വനിതാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബിജിമോൾ മാത്യു, പി എൻ പുരുഷോത്തമൻ, ഷിബു ജോൺ ഊട്ടുപാറ, ജിജു എബ്രഹാം, ബിജു തോമസ്, സുശീലൻ, അനിൽ തോമസ്, ബിജു എബ്രഹാം, റബേഖ ബിജു, ശ്രീകുമാർ, സോമസുന്ദരൻ, ജിബു ഒലിക്കൽ, സജി തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...