കൊല്ലം എസ്‌എന്‍ കോളേജില്‍ സംഘര്‍ഷം ; 14 എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : എസ് എന്‍ കോളേജില്‍ എസ്‌എഫ്‌ഐ – എഐഎസ്‌എഫ് സംഘര്‍ഷം. 14 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്ന് എഐഎസ്‌എഫ് നേതൃത്വം അറിയിച്ചു. സാരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്‌എഫ്‌ഐ നേതാക്കള്‍ വരെ മര്‍ദ്ദിച്ചുവെന്ന് എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മാരകായുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്‍റെ വൈരാഗ്യത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്‌എഫ് നേതൃത്വം ആരോപിച്ചു. അതേസമയം പത്തനംതിട്ട അടൂര്‍ ഐഎച്ച്‌ആര്‍ഡി കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ സമരം നടത്തുകയാണ്. ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ചാണ് സമരം.

കോളേജിന്‍റെ ഗേറ്റില്‍ പ്രിന്‍സിപ്പലിന്‍റെ കോലം തൂക്കിയിട്ടു. കോളേജിലെ മോഡല്‍ പരീക്ഷ സമരക്കാര്‍ തടഞ്ഞെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ തള്ളിയിരുന്നു. എ ഐ എസ് എഫ് നേതൃത്വത്തിലുള്ള പാനലാണ് കോളേജില്‍ ജയിച്ചത്. ഇതിന് പിന്നാലെയാണ് സമരം.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...