കലഞ്ഞൂരിനെ ഭീതിയിൽ ആക്കുന്ന പുലിയെ പിടികൂടാൻ കഴിയാതെ വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ ഒന്നര ആഴ്ചയോളമായി ജനങ്ങളെ ഭീതിയിലാക്കുന്ന പുലിയെ പിടികൂടുവാൻ കഴിയാത്ത അവസ്ഥയിൽ ആണ് വനം വകുപ്പ്.പുലിയെ പിടികൂടുവാൻ കൂടു സ്ഥാപിക്കണം എന്ന് തീരുമാനം എടുത്തെങ്കിലും കേന്ദ്ര സംഘടനയായ കേന്ദ്ര കടുവ സംരക്ഷണ അതോറിറ്റിയുടെ നിയമങ്ങൾ അനുസരിച്ച് മാത്രമേ ഇത് സാധ്യമാകു.ഇതിനായി കഴിഞ്ഞ ദിവസം നാഷണൽ ടൈഗർ കൺസർവ്വേഷൻ കമ്മറ്റി രൂപീകരിച്ച് ഫോറെസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് അയച്ചുവെങ്കിലും അനുമതിക്കായി കാത്തുനിൽക്കുകയാണ് അധികൃതർ.ഇതിനിടയിൽ ആണ് കലഞ്ഞൂർ പാക്കണ്ടത്ത് പാറയിരിക്കുന്നതിൽ വീട്ടിൽ വിജയൻ എന്ന ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ട് ഭയന്നോടി ഗുരുതരമായ പരുക്ക് സംഭവിച്ചത്.

ഏതാണ്ട് ഒന്നര ആഴ്ചയിൽ അധികമായി കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കുടപ്പാറ, ഇഞ്ചപ്പാറ, പാക്കണ്ടം,കല്ലുവിള,കാരക്കകുഴി തുടങ്ങി നിരവധി സ്ഥലങ്ങളിൽ പത്തിലധികം ആളുകൾ ആണ് പുലിയെ നേരിൽ കണ്ടത്. ഇഞ്ചപ്പാറയും കുടപ്പാറയും രണ്ട് ആടുകളെ പുലി ഭക്ഷിക്കുകയും ചെയ്തു.ഇതിന് ശേഷം കാരക്ക കുഴി,പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ വനം വകുപ്പ് അഞ്ച് ക്യാമറകൾ സ്ഥാപിച്ചെങ്കിലും യാതൊരു ഫലവും കണ്ടില്ല.എന്നാൽ കല്ലുവിളയിൽ പുലി നടന്നു പോകുന്ന സി സി റ്റി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.തുടർച്ചയായി പുലിയെ പല പ്രദേശങ്ങളിൽ കണ്ടതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഇപ്പോൾ ഭീതിയിലാണ്. ഐ വി ശശി സംവിധാനം ചെയ്ത മൃഗയ സിനിമയിലെ പോലെ ആണ് പുലി ഇറങ്ങിയ ശേഷം ഇവിടുത്ത് കാരുടെ ജീവിതം.പുലർച്ചെ ജോലിക്ക് പോകുന്ന തൊഴിലാളികൾ അടക്കം പതിവ് രീതികൾ എല്ലാം മാറ്റി.പുലർച്ചെ പത്രം വിതരണം ചെയ്യുന്നവർ ഇത് താമസിച്ച് വിതരണം ചെയ്യാൻ തുടങ്ങി. പുലർച്ചെ ജോലിക്ക് പോകുന്നവർ പുലർന്ന് ജോലിക്ക് പോയി. വൈകി വീട്ടിൽ എത്തുന്നവർ സന്ധ്യ ആകുന്നതിന് മുൻപേ വീട്ടിൽ എത്തും.കൊച്ചു കുട്ടികളെ പോലും പുറത്ത് വിടുവാൻ മാതാപിതാക്കൾക്ക് ഭയമാണ്. ജനങ്ങളുടെ ഉറക്കം കെടുത്തുന്ന പുലിയെ പിടികൂടാതെ മനസമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് നാട്ടുകാരും കൂട് സ്ഥാപിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്ത് നിൽക്കുകയാണെന്ന് വനം വകുപ്പ് അധികൃതരും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...