നാട്ടിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് പായിക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് കേരള കേൺഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ഒരു മാസമായി ചിറ്റാർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ഭീതി വിതയ്ക്കുകയാണ്. കൂരാൻ പാറ മേഖലയിലാണ് സ്ഥിരമായി കാട്ടാന ശല്യം ചെയ്യുന്നത്. 3-4-5- വാർഡുകളിലെ നിരവധി കർഷകരുടെ കൃഷി ഇതിനോടകം കാട്ടാന നശിപ്പിച്ചിട്ടുണ്ട്. ലക്ഷ കണക്കിന് രൂപയുടെ കൃഷി വിളകളാണ് ഇവിടെ കാട്ടാന തകർത്തിട്ടുള്ളത്. ജീവഹാനി ഭയന്ന് ജനങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.

വലിയ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ടായിട്ടും വനംവകുപ്പിൻ്റെ ഭാഗത്തു നിന്നും കാര്യമായ നീക്കം ഉണ്ടാകുന്നില്ല. ചിറ്റാറിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തു വന്ന് ശബ്ദമുണ്ടാക്കുന്നതല്ലാതെ ശാശ്വത പരിഹാരം കാണാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മയക്കുവെടി വെച്ചോ കുങ്കി ആനയുടെ സഹായത്താലോ നാട്ടിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് പായിക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് കേരള കേൺഗ്രസ് (എം) ചിറ്റാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച കർഷകർക്ക് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി മതിയായ നഷ്ട പരിഹാരം അടിയന്തിരമായി അനുവദിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വനം വകുപ്പ് അധികാരികളുടെ മുമ്പാകെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് ചെറിയാൻ കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ ജനറൽ സെക്രട്ടറി  ഏബ്രഹാം വാഴയിൽ ഉദ്ഘാടനം ചെയ്തു. കോന്നി നിയോജക മണ്ഡലം പ്രസിഡൻ്റ് ക്യാപ്റ്റൻ വർഗീസ് ,സെക്രട്ടറി റജി തോമസ്, അശോകൻ കൊടുമുടി, വിജയൻ, സാംകുട്ടി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...