കോർപ്പറേറ്റ് കാവി ഫാഷിസമാണ് ഇന്ത്യ ഇന്ന് നേരിടുന്ന വെല്ലുവിളി : പി ആർ സിയാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാജ്യത്തെ പൊതു സംവിധാനങ്ങൾ മുഴുവനും കോർപ്പറേറ്റ് വൽക്കരിച്ചു കൊണ്ടിരിക്കുന്ന ഒരു കോർപ്പറേറ്റ് ബിജെപി സർക്കാരാണ് ഇന്ന് അധികാരത്തിൽ ഉള്ളത് എന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പിആർസിയാദ്. കോർപ്പറേറ്റ് കാവി ഫാഷിസമാണ് ഇന്ത്യ ഇന്ന് നേരിടുന്ന വെല്ലുവിളി.സംഘപരിവാര ഫാഷിസ്റ്റുകള്‍ ബാബരി മസ്ജിദ് തല്ലിത്തകര്‍ത്ത ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ടയിൽ എസ്ഡിപിഐ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഒരു മതത്തിന്റെ ആരാധനാലയം മത്രമല്ല തകർന്നത് രാജ്യത്തിന്റെ മതേതരത്തിന്റെ താഴികക്കുടം കൂടിയാണ് തകർന്നത്.
ആ മതേതരത്വം വീണ്ടെടുക്കേണ്ടത് ഈ രാജ്യത്തെ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കന്നവരുടെ കടമയാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ്ണയ്ക്ക് ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അദ്ധ്യക്ഷത വഹിച്ചു ,ജില്ലാ കമ്മറ്റി അംഗം ഷാജി പഴകുളം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ, സഫിയ പന്തളം, ട്രഷറർ ഷാജി ആനകുത്തി ജില്ലാ കമ്മറ്റി അംഗങ്ങളായ സിയാദ് തിരുവല്ല, ഷൈജു ഉളമ, ബിനു ജോർജ് എന്നിവർ സംസാരിച്ചു. ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...