കേരള കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് ; അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചെന്ന് പി.ജെ ജോസഫ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. പാര്‍ട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനസംഘടിപ്പിക്കും. അതേസമയം പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്ഥാനങ്ങളെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും ഉന്നത സ്ഥാനങ്ങള്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ പരസ്യപ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് ജോര്‍ജിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം നല്‍കുകയും അദ്ദേഹം നിരസിക്കുകയും ചെയ്തത്. ഇതോടെ കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. പുനസംഘടനയോടെ വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലം വരെ പുതിയ ആളുകളെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...